മലയാളം - സൂറ ആദിആത്ത്

മലയാളം

സൂറ ആദിആത്ത് - छंद संख्या 11
وَالْعَادِيَاتِ ضَبْحًا ( 1 ) ആദിആത്ത് - Ayaa 1
കിതച്ചു കൊണ്ട് ഓടുന്നവയും,
فَالْمُورِيَاتِ قَدْحًا ( 2 ) ആദിആത്ത് - Ayaa 2
അങ്ങനെ (കുളമ്പ് കല്ലില്‍) ഉരസി തീപ്പൊരി പറപ്പിക്കുന്നവയും,
فَالْمُغِيرَاتِ صُبْحًا ( 3 ) ആദിആത്ത് - Ayaa 3
എന്നിട്ട് പ്രഭാതത്തില്‍ ആക്രമണം നടത്തുന്നവയും ,
فَأَثَرْنَ بِهِ نَقْعًا ( 4 ) ആദിആത്ത് - Ayaa 4
അന്നേരത്ത് പൊടിപടലം ഇളക്കിവിട്ടവയും
فَوَسَطْنَ بِهِ جَمْعًا ( 5 ) ആദിആത്ത് - Ayaa 5
അതിലൂടെ (ശത്രു) സംഘത്തിന്‍റെ നടുവില്‍ പ്രവേശിച്ചവയും (കുതിരകള്‍) തന്നെ സത്യം.
إِنَّ الْإِنسَانَ لِرَبِّهِ لَكَنُودٌ ( 6 ) ആദിആത്ത് - Ayaa 6
തീര്‍ച്ചയായും മനുഷ്യന്‍ തന്‍റെ രക്ഷിതാവിനോട് നന്ദികെട്ടവന്‍ തന്നെ.
وَإِنَّهُ عَلَىٰ ذَٰلِكَ لَشَهِيدٌ ( 7 ) ആദിആത്ത് - Ayaa 7
തീര്‍ച്ചയായും അവന്‍ അതിന്ന് സാക്ഷ്യം വഹിക്കുന്നവനുമാകുന്നു.
وَإِنَّهُ لِحُبِّ الْخَيْرِ لَشَدِيدٌ ( 8 ) ആദിആത്ത് - Ayaa 8
തീര്‍ച്ചയായും അവന്‍ ധനത്തോടുള്ള സ്നേഹം കഠിനമായവനാകുന്നു.
أَفَلَا يَعْلَمُ إِذَا بُعْثِرَ مَا فِي الْقُبُورِ ( 9 ) ആദിആത്ത് - Ayaa 9
എന്നാല്‍ അവന്‍ അറിയുന്നില്ലേ? ഖബ്‌റുകളിലുള്ളത് ഇളക്കിമറിച്ച് പുറത്ത് കൊണ്ട് വരപ്പെടുകയും ,
وَحُصِّلَ مَا فِي الصُّدُورِ ( 10 ) ആദിആത്ത് - Ayaa 10
ഹൃദയങ്ങളിലുള്ളത് വെളിക്ക് കൊണ്ടു വരപ്പെടുകയും ചെയ്താല്‍ ,
إِنَّ رَبَّهُم بِهِمْ يَوْمَئِذٍ لَّخَبِيرٌ ( 11 ) ആദിആത്ത് - Ayaa 11
തീര്‍ച്ചയായും അവരുടെ രക്ഷിതാവ് അന്നേ ദിവസം അവരെ പറ്റി സൂക്ഷ്മമായി അറിയുന്നവന്‍ തന്നെയാകുന്നു.

പുസ്തകങ്ങള്

  • എളുപ്പമുള്ള ഹജ്ജ്‌വീട്ടില്‍ നിന്നിറങ്ങി തിരിച്ചെത്തുന്നത്‌ വരേയുള്ള ഹജ്ജ്‌ നിര്‍വ്വഹിക്കാനാവശ്യമായ കര്‍മ്മങ്ങള്‍, ദുല്‍ഹജ്ജ്‌ 8,9,10 എന്നീ ദിവസങ്ങളിലെ അനുഷ്ടാനങ്ങള്‍, ഇഹ്രാമില്‍ പ്രവേശിച്ചാല്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ തുടങ്ങിയവ ലളിതമായി വിവരിക്കുന്നു.

    എഴുതിയത് : അബ്ദുസ്സലാം മോങ്ങം

    പരിശോധകര് : സുഫ്‌യാന്‍ അബ്ദുസ്സലാം

    Source : http://www.islamhouse.com/p/226537

    Download :എളുപ്പമുള്ള ഹജ്ജ്‌

  • വ്രതാനുഷ്ഠാനം ചില പ്രശ്നങ്ങള്‍നോമ്പുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത്‌ അവയുടെ വിധികള്‍ വ്യക്തമാക്കുന്നു.

    എഴുതിയത് : മുഹമ്മദ് കുട്ടി അബൂബക്കര്‍

    പരിശോധകര് : അബ്ദുറസാക്‌ സ്വലാഹി

    പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - റബ്’വ - രിയാദ് ഇന്‍ഡ്യന്‍ ഇസ്ലാഹി സെന്‍റര്‍

    Source : http://www.islamhouse.com/p/56832

    Download :വ്രതാനുഷ്ഠാനം ചില പ്രശ്നങ്ങള്‍

  • യാത്രക്കാര്‍ ശ്രദ്ധിക്കുകയാത്ര പുറപ്പെടുമ്പോള്‍ മുതല്‍ വീട്ടില്‍ തിരിച്ചെത്തുന്നത്‌ വരെ വിശ്വാസികള്‍ പാലിക്കേണ്ട മര്യാദകളും ചൊല്ലേണ്ട പ്രാര്‍ത്ഥനകളും

    എഴുതിയത് : സയ്യിദ്‌ സഹ്‌ഫര്‍ സ്വാദിഖ്‌

    പരിഭാഷകര് : സുഫ്‌യാന്‍ അബ്ദുസ്സലാം

    പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - റബ്’വ

    Source : http://www.islamhouse.com/p/193803

    Download :യാത്രക്കാര്‍ ശ്രദ്ധിക്കുകയാത്രക്കാര്‍ ശ്രദ്ധിക്കുക

  • റമദാനും വ്രതാനുഷ്ടാനവുംനോമ്പിന്റെ ശ്രേഷ്ടത, വിധി വിലക്കുകള്‍, ഇഅ്തികാഫ്‌, സുന്നത്ത്‌ നോമ്പുകള്‍, ഫിതര്‍ സകാത്‌

    എഴുതിയത് : സയ്യിദ്‌ സഹ്‌ഫര്‍ സ്വാദിഖ്‌

    പ്രസാധകര് : ഫൊറിനേര്‍സ്‌ കാള്‍ ആന്‍ഡ്‌ ഗൈഡന്‍സ്‌ സെ൯റര്‍ - ജുബൈല്‍

    Source : http://www.islamhouse.com/p/53978

    Download :റമദാനും വ്രതാനുഷ്ടാനവുംറമദാനും വ്രതാനുഷ്ടാനവും

  • പരിണാമവാദം മ്യൂസിയത്തിലേക്ക്‌സത്യത്തെ മൂടിവെയ്ക്കാന്‍ ഒട്ടേറെ കുത്സിതവും വഞ്ചനാ ത്മക വുമായ പരിശ്രമം നടന്ന ഒരു വേദിയായി പരിണാമവാദത്തെ പഠനവിധേയമാക്കു ആര്ക്കും തിരിച്ചറിയാവുന്നതാണ്‌. ഊഹാപോഹങ്ങളും കല്പിവത കഥനങ്ങളും നിറഞ്ഞ ഒന്നിനെ ശാസ്ത്രം എന്ന്‌ വിശേഷിപ്പിക്കുന്നതു തന്നെ എത്രകണ്ട്‌ ഉചിതമെ്ന്ന് ആലോചിക്കുക. ദൈവീകതയെ കൂടുതല്‍ പ്രസക്തമാക്കു ഈ രംഗത്തെ ശാസ്ത്രപുരോഗതികളെ ജനങ്ങളിലേക്കെത്തിക്കേണ്ടത്‌ ഒരു സത്യവിശ്വാസിയുടെ ബാധ്യതയാണെന്ന് മനസ്സിലാക്കുന്നതിനാല്‍ പരിണാമവാദവുമായി ബന്ധപ്പെട്ട ചില ശാസ്ത്രീയ വെളിപ്പെടുത്തലുകള്‍ സംക്ഷിപ്തമായി പ്രതിപാദിക്കുകയാണ്‌ ഈ പുസ്തകത്തില്‍.

    പരിശോധകര് : സുഫ്‌യാന്‍ അബ്ദുസ്സലാം

    Source : http://www.islamhouse.com/p/264821

    Download :പരിണാമവാദം മ്യൂസിയത്തിലേക്ക്‌

ഭാഷ

Choose സൂറ

പുസ്തകങ്ങള്

Choose tafseer

Participate

Bookmark and Share