വിശുദ്ധ ഖുര്‍ആന്‍ » മലയാളം » പുസ്തകങ്ങള് » അടിസ്ഥാന വിശ്വാസം 200 ചോദ്യങ്ങളും ഉത്തരങ്ങളും
അടിസ്ഥാന വിശ്വാസം 200 ചോദ്യങ്ങളും ഉത്തരങ്ങളും
ഒരാള്‍ യഥാര്‍ത്ഥ വിശ്വാസിയായി തീരണമെങ്കില്‍ ഖുര്‍ആനും തിരുസുന്നത്തും പഠിപ്പിക്കുന്ന ചില കാര്യങ്ങളില്‍ ദൃഢമായി യാതൊരു സംശയവുമില്ലാതെ വിശ്വസിക്കേണ്ടതുണ്ട്. അതിന് ഇസ്ലാമിന്റെ സാങ്കേതിക ഭാഷയില്‍ �അര്‍കാനുല്‍ ഈമാന്‍� എന്നാണ് പറയുന്നത്. അതായത് വിശ്വാസ കാര്യങ്ങള്‍. ഇതിന് ആറ് ഘടകങ്ങളാണ് ഉള്ളത്. ഈ കാര്യങ്ങള്‍ സവിസ്തരം വിശദമാക്കുകയും, പഠിപ്പിക്കുകയും ചെയ്യുന്ന ഈ കൊച്ചു പുസ്തകത്തില്‍ ഇതിനെ സംബന്ധിച്ചുള്ള ഇരുന്നൂറില്‍ പരം ചോദ്യങ്ങളും, അതിന് വിശുദ്ധഖുര്‍ആനും തിരുസുന്നത്തും പഠിപ്പിക്കുന്ന ഉത്തരങ്ങളുമാണ് ഗ്രന്ഥ കര്‍ത്താവ് ഉള്‍കൊള്ളിച്ചിട്ടുള്ളത്.എഴുതിയത് : ഹാഫിള് ബ്നു അഹ്’മദ് അല്‍ഹകമി
പരിശോധകര് : സുഫ്‌യാന്‍ അബ്ദുസ്സലാം
പരിഭാഷകര് : സയ്യിദ് സഹ്‌ഫര്‍ സ്വാദിഖ്
പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - റബ്’വ
Source : http://www.islamhouse.com/p/339918
പുസ്തകങ്ങള്
- മുസ്ലിമിന്‍റെ രക്ഷാകവചം (ദുആകള്‍, ദിക്‌റുകള്‍)ആരാധനകള്‍, വിവാഹം, യാത്ര, ദിനചര്യകള്‍, വിപത്തുകള്‍ ബാധിക്കുമ്പോള്‍ തുടങ്ങിയ ജീവിതത്തിലെ ഓരോ സന്ദര്‍ഭങ്ങളിലും അല്ലാഹുവിനോട് പ്രാര്‍ത്ഥി ക്കാനും അവനെ പ്രകീര്‍ത്തിക്കാനും, ഖുര്‍ആനിലും സുന്ന ത്തിലും നിര്‍ദ്ദേശിക്കപ്പെട്ട ദിക്റുകളുടെയും ദുആകളുടെയും സമാഹാരം
എഴുതിയത് : സയീദ് ബിന്‍ അലീ ബിന്‍ വഹഫ് അല്‍ കഹ്താനി
പരിഭാഷകര് : മുഹ്’യുദ്ദീന്‍ തരിയോട്
പ്രസാധകര് : മിനിസ്റ്റ്റി ഓഫ് ഇസ്ലാമിക് അഫൈര്‍സ്
Source : http://www.islamhouse.com/p/1083
- ശുദ്ധീകരണം ഒരു സമഗ്ര പഠനംശുദ്ധി വിശ്വാസത്തിന്റെ ഭാഗമാണ്. ശുദ്ധീകരണത്തെ കുറിച്ച് ഒരു വിശ്വാസി നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന കൃതി. ശുദ്ധീകരണത്തെ കുറിച്ച് കര്‍മശാസ്ത്ര പുസ്തകങ്ങളില്‍ ചിതറിക്കിടന്നിരുന്ന സുപ്രധാന രേഖകള്‍ കോര്‍ത്തിണക്കി കൊണ്ടുള്ള പ്രതിപാദന ശൈലി. സാധാരണക്കാര്‍ക്ക് സുഗ്രാഹ്യമാവുന്ന തരത്തില്‍ ലളിതമായ ശൈലിയില്‍ വിശദീകരിക്കുന്നു.
എഴുതിയത് : അബ്ദുല്‍ റഹ്‌മാന്‍ അല്‍-ശീഹ
പരിശോധകര് : അബ്ദുല്‍ ലതീഫ് സുല്ലമി
പരിഭാഷകര് : മുഹമ്മദ് കുട്ടി അബൂബക്കര്‍
Source : http://www.islamhouse.com/p/329074
- ഇസ്ലാമിലെ നന്മകള്‍ഇസ്‌ലാം ഏത് കോണിലൂടെ നോക്കിയാലും സമ്പൂര്‍ണമാണ്, അതിന്റെ മുഴുവന്‍ കല്‍പനകളും, മതനിയമങ്ങളും, സര്‍വ്വ വിരോധങ്ങളും, മുഴുവന്‍ ഉന്നതസ്വഭാവങ്ങളും അതിനുള്ള പ്രേരണയും എല്ലാം നന്മ നിറഞ്ഞതാണ്. ഇസ്ലാമിന്റെ നന്മകളെ പറ്റി പഠിക്കുന്നത്, മുസ്ലിമിന് മതനിയമങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുവാനും, അതിനെ സ്നേഹിക്കുവാനും കൂടുതല്‍ സഹായകമാവും. അത് പോലെ വ്യതിചലിച്ച് പോയവന്ന് അതില്‍ നിന്ന് പിന്തിരിയാനും സന്മാര്‍ഗിയാവാനും പ്രേരണ ലഭിക്കുന്നു.
എഴുതിയത് : വിജ്ഞാന ഗവേഷണ വകുപ്പ് - ജാമിഅ ഇസ്ലാമിയ
Source : http://www.islamhouse.com/p/191788
- ജനാസയില്‍ അനുവദനീയമായതും പാടില്ലാത്തതുംഒരു വിശ്വാസി അനിവാര്യമായും അറിഞ്ഞിരിക്കേണ്ട മയ്യത്ത് പരിപാലനവുമായി ബന്ധപ്പെട്ട സുന്നത്തുകള്‍ ഏവ എന്നും ബിദ്‌അത്തുകള്‍ എന്ത് എന്നും വിവരിക്കുന്ന ലളിതമായ പുസ്തകം.
പരിശോധകര് : സയ്യിദ് സഹ്‌ഫര്‍ സ്വാദിഖ്
പരിഭാഷകര് : ശാക്കിര്‍ ഹുസൈന്‍ സ്വലാഹി
Source : http://www.islamhouse.com/p/334681
- ദുല്‍ഹജ്ജിലെ പുണ്യദിനങ്ങള്‍ദുല്‍ഹജ്ജ് മാസത്തിലെ ആദ്യത്തെ പത്തു ദിവസങ്ങളുടെയും അയ്യാമുത്തശ്‌രീഖിന്റേയും ശ്രേഷ്ടതകള്‍ വിവരിക്കുന്ന കൃതി
എഴുതിയത് : ഹംസ ജമാലി
പരിശോധകര് : സയ്യിദ് സഹ്‌ഫര്‍ സ്വാദിഖ് - ശാക്കിര്‍ ഹുസൈന്‍ സ്വലാഹി
പ്രസാധകര് : ഇസ്’ലാമിക് കാള്‍ &ഗൈഡന്‍സ് സെന്‍റര്‍ - മജ്മഅ്
Source : http://www.islamhouse.com/p/185392