മലയാളം - സൂറ ഇന്‍ഷിഖാഖ് - വിശുദ്ധ ഖുര്‍ആന്‍

വിശുദ്ധ ഖുര്‍ആന്‍ » മലയാളം » സൂറ ഇന്‍ഷിഖാഖ്

Choose the reader


മലയാളം

സൂറ ഇന്‍ഷിഖാഖ് - छंद संख्या 25
إِذَا السَّمَاءُ انشَقَّتْ ( 1 ) ഇന്‍ഷിഖാഖ് - Ayaa 1
ആകാശം പിളരുമ്പോള്‍,
وَأَذِنَتْ لِرَبِّهَا وَحُقَّتْ ( 2 ) ഇന്‍ഷിഖാഖ് - Ayaa 2
അത് അതിന്‍റെ രക്ഷിതാവിന് കീഴ്പെടുകയും ചെയ്യുമ്പോള്‍-അത് (അങ്ങനെ കീഴ്പെടാന്‍) കടപ്പെട്ടിരിക്കുന്നുതാനും.
وَإِذَا الْأَرْضُ مُدَّتْ ( 3 ) ഇന്‍ഷിഖാഖ് - Ayaa 3
ഭൂമി നീട്ടപ്പെടുമ്പോള്‍
وَأَلْقَتْ مَا فِيهَا وَتَخَلَّتْ ( 4 ) ഇന്‍ഷിഖാഖ് - Ayaa 4
അതിലുള്ളത് അത് (പുറത്തേക്ക്‌) ഇടുകയും, അത് കാലിയായിത്തീരുകയും ചെയ്യുമ്പോള്‍,
وَأَذِنَتْ لِرَبِّهَا وَحُقَّتْ ( 5 ) ഇന്‍ഷിഖാഖ് - Ayaa 5
അതിന്‍റെ രക്ഷിതാവിന് അത് കീഴ്പെടുകയും ചെയ്യുമ്പോള്‍- അത് (അങ്ങനെ കീഴ്പെടാന്‍) കടപ്പെട്ടിരിക്കുന്നു താനും.
يَا أَيُّهَا الْإِنسَانُ إِنَّكَ كَادِحٌ إِلَىٰ رَبِّكَ كَدْحًا فَمُلَاقِيهِ ( 6 ) ഇന്‍ഷിഖാഖ് - Ayaa 6
ഹേ, മനുഷ്യാ, നീ നിന്‍റെ രക്ഷിതാവിങ്കലേക്ക് കടുത്ത അദ്ധ്വാനം നടത്തി ചെല്ലുന്നവനും അങ്ങനെ അവനുമായി കണ്ടുമുട്ടുന്നവനുമാകുന്നു.
فَأَمَّا مَنْ أُوتِيَ كِتَابَهُ بِيَمِينِهِ ( 7 ) ഇന്‍ഷിഖാഖ് - Ayaa 7
എന്നാല്‍ (പരലോകത്ത്‌) ഏതൊരുവന്ന് തന്‍റെ രേഖ വലതുകൈയ്യില്‍ നല്‍കപ്പെട്ടുവോ,
فَسَوْفَ يُحَاسَبُ حِسَابًا يَسِيرًا ( 8 ) ഇന്‍ഷിഖാഖ് - Ayaa 8
അവന്‍ ലഘുവായ വിചാരണയ്ക്ക് (മാത്രം) വിധേയനാകുന്നതാണ്‌.
وَيَنقَلِبُ إِلَىٰ أَهْلِهِ مَسْرُورًا ( 9 ) ഇന്‍ഷിഖാഖ് - Ayaa 9
അവന്‍ അവന്‍റെ സ്വന്തക്കാരുടെ അടുത്തേക്ക് സന്തുഷ്ടനായിക്കൊണ്ട് തിരിച്ചുപോകുകയും ചെയ്യും.
وَأَمَّا مَنْ أُوتِيَ كِتَابَهُ وَرَاءَ ظَهْرِهِ ( 10 ) ഇന്‍ഷിഖാഖ് - Ayaa 10
എന്നാല്‍ ഏതൊരുവന് തന്‍റെ രേഖ അവന്‍റെ മുതുകിന്‍റെ പിന്നിലൂടെ കൊടുക്കപ്പെട്ടുവോ
فَسَوْفَ يَدْعُو ثُبُورًا ( 11 ) ഇന്‍ഷിഖാഖ് - Ayaa 11
അവന്‍ നാശമേ എന്ന് നിലവിളിക്കുകയും,
وَيَصْلَىٰ سَعِيرًا ( 12 ) ഇന്‍ഷിഖാഖ് - Ayaa 12
ആളിക്കത്തുന്ന നരകാഗ്നിയില്‍ കടന്ന് എരിയുകയും ചെയ്യും.
إِنَّهُ كَانَ فِي أَهْلِهِ مَسْرُورًا ( 13 ) ഇന്‍ഷിഖാഖ് - Ayaa 13
തീര്‍ച്ചയായും അവന്‍ അവന്‍റെ സ്വന്തക്കാര്‍ക്കിടയില്‍ സന്തോഷത്തോടെ കഴിയുന്നവനായിരുന്നു.
إِنَّهُ ظَنَّ أَن لَّن يَحُورَ ( 14 ) ഇന്‍ഷിഖാഖ് - Ayaa 14
തീര്‍ച്ചയായും അവന്‍ ധരിച്ചു; അവന്‍ മടങ്ങി വരുന്നതേ അല്ല എന്ന്‌.
بَلَىٰ إِنَّ رَبَّهُ كَانَ بِهِ بَصِيرًا ( 15 ) ഇന്‍ഷിഖാഖ് - Ayaa 15
അതെ, തീര്‍ച്ചയായും അവന്‍റെ രക്ഷിതാവ് അവനെപ്പറ്റി കണ്ടറിയുന്നവനായിരിക്കുന്നു.
فَلَا أُقْسِمُ بِالشَّفَقِ ( 16 ) ഇന്‍ഷിഖാഖ് - Ayaa 16
എന്നാല്‍ അസ്തമയശോഭയെക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു:
وَاللَّيْلِ وَمَا وَسَقَ ( 17 ) ഇന്‍ഷിഖാഖ് - Ayaa 17
രാത്രിയും അതു ഒന്നിച്ച് ചേര്‍ക്കുന്നവയും കൊണ്ടും,
وَالْقَمَرِ إِذَا اتَّسَقَ ( 18 ) ഇന്‍ഷിഖാഖ് - Ayaa 18
ചന്ദ്രന്‍ പൂര്‍ണ്ണത പ്രാപിക്കുമ്പോള്‍ അതിനെ കൊണ്ടും.
لَتَرْكَبُنَّ طَبَقًا عَن طَبَقٍ ( 19 ) ഇന്‍ഷിഖാഖ് - Ayaa 19
തീര്‍ച്ചയായും നിങ്ങള്‍ ഘട്ടംഘട്ടമായി കയറിക്കൊണ്ടിരിക്കുന്നതാണ്‌.
فَمَا لَهُمْ لَا يُؤْمِنُونَ ( 20 ) ഇന്‍ഷിഖാഖ് - Ayaa 20
എന്നാല്‍ അവര്‍ക്കെന്തുപറ്റി? അവര്‍ വിശ്വസിക്കുന്നില്ല.
وَإِذَا قُرِئَ عَلَيْهِمُ الْقُرْآنُ لَا يَسْجُدُونَ ۩ ( 21 ) ഇന്‍ഷിഖാഖ് - Ayaa 21
അവര്‍ക്ക് ഖുര്‍ആന്‍ ഓതികൊടുക്കപ്പെട്ടാല്‍ അവര്‍ സുജൂദ് ചെയ്യുന്നുമില്ല.
بَلِ الَّذِينَ كَفَرُوا يُكَذِّبُونَ ( 22 ) ഇന്‍ഷിഖാഖ് - Ayaa 22
പക്ഷെ അവിശ്വാസികള്‍ നിഷേധിച്ചു തള്ളുകയാണ്‌.
وَاللَّهُ أَعْلَمُ بِمَا يُوعُونَ ( 23 ) ഇന്‍ഷിഖാഖ് - Ayaa 23
അവര്‍ മനസ്സുകളില്‍ സൂക്ഷിച്ച് വെക്കുന്നതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു.
فَبَشِّرْهُم بِعَذَابٍ أَلِيمٍ ( 24 ) ഇന്‍ഷിഖാഖ് - Ayaa 24
ആകയാല്‍ (നബിയേ,) നീ അവര്‍ക്ക് വേദനയേറിയ ഒരു ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക.
إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَهُمْ أَجْرٌ غَيْرُ مَمْنُونٍ ( 25 ) ഇന്‍ഷിഖാഖ് - Ayaa 25
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കൊഴികെ. അവര്‍ക്ക് മുറിഞ്ഞു പോകാത്ത പ്രതിഫലമുണ്ട്‌.

പുസ്തകങ്ങള്

  • പൈശാചിക കാല്‍പാടുകള്‍മനുഷ്യന്റെ കഠിന ശത്രുവാണ് പിശാച്‌. ദൈവ ദാസന്മാരെ പിശാച്‌ സ്വീകരിക്കുന്ന തന്ത്രങ്ങളും അടവുകളും അതിനവന്‍ ഉപയോഗിക്കുന്ന ചില ശൈലികളും അതോടൊപ്പം പൈശാചിക തന്ത്രങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ആവശ്യമായ 21 ദൈവീക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഖുര്‍ ആനിന്റെയും നബിചര്യയുടെയും അടിസ്ഥാനത്തില്‍ ഇതില്‍ വിശദീകരിച്ചിരിക്കുന്നു.

    എഴുതിയത് : ദാറുവറഖാത്തുല്‍ ഇല്‍മിയ്യ- വൈഞ്ജാനിക വിഭാഗം

    പരിശോധകര് : അബ്ദുറസാക്‌ സ്വലാഹി

    പരിഭാഷകര് : മുഹമ്മദ് കുട്ടി അബൂബക്കര്‍

    പ്രസാധകര് : ദാറു വറഖാത്തുല്‍ ഇല്‍മിയ്യ- പ്രിന്‍റിംഗ് ആന്‍റ് പബ്ലിഷിംഗ്

    Source : http://www.islamhouse.com/p/364630

    Download :പൈശാചിക കാല്‍പാടുകള്‍

  • വ്രതാനുഷ്ഠാനവും ഫിത്‘ര് സകാത്തുംവിശുദ്ധ റമദാനിലെ നോന്പ് ഇസ്ലാമിലെ റുക്നുകളില് സുപ്രധാനമായ ഒന്നാണ്. നോന്പിനെ സംബന്ധിച്ചും, അതിന്റെ വിധികള്, സുന്നത്തുകള്, ശ്രേഷ്ഠതകള് എന്നിവയെ സംബന്ധിച്ചും സാധാരണക്കാര്ക്ക് മനസ്സിലാകും വിധം വിരചിതമായ ഒന്നാണ് ഈ ക്ര്‘തി. സകാത്തുല് ഫിത്റിന്റെ മതപരമായ നിയമം, അതിന്റെ വിധികള് എന്നിവയും ഇതില് വിവരിക്കപ്പെടുന്നു.

    എഴുതിയത് : സയ്യിദ്‌ സഹ്‌ഫര്‍ സ്വാദിഖ്‌

    പരിശോധകര് : മുഹമ്മദ് കബീര്‍ സലഫി

    പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - റബ്’വ

    Source : http://www.islamhouse.com/p/320140

    Download :വ്രതാനുഷ്ഠാനവും ഫിത്‘ര് സകാത്തുംവ്രതാനുഷ്ഠാനവും ഫിത്‘ര് സകാത്തും

  • ക്രൈസ്തവ ദൈവ സങ്കല്‍പം ഒരു മിഥ്യഎല്ലാ പ്രവാചകന്മാരും കണിശമായ ഏകദൈവ സിദ്ധാന്തമാണ് പ്രബോധനം ചെയ്തത്‌. എന്നാല്‍ ഏകദൈവത്തില്‍ മൂന്ന് ആളത്വങ്ങളുണ്ടെന്ന്‍ സമര്‍ത്ഥിക്കാന്‍ വേണ്ടി ക്രൈസ്തവ പണ്ഡിതന്മാര്‍ നടത്തുന്ന ശ്രമങ്ങളെ ഗ്രന്ഥകാരന്‍ ബൈബിള്‍ വചനങ്ങള്‍ കൊണ്ട്‌ തന്നെ ഖണ്ഡിക്കുന്നു. ക്രൈസ്തവ ദൈവ സങ്കല്‍പത്തെ പഠന വിധേയമാക്കുന്ന ഏവര്‍ക്കും പ്രയോജനപ്പെടുന്ന ഒരു അമൂല്യ കൃതി.

    എഴുതിയത് : എം.മുഹമ്മദ്‌ അക്‌ബര്‍

    പരിശോധകര് : അബ്ദുറസാക്‌ സ്വലാഹി

    പ്രസാധകര് : കോഓപ്പറേറ്റീവ് ഓഫീസ് ഫോര്‍ കാള്‍ ആന്‍റ് ഗൈഡന്‍സ്-റൌള http://www.islamreligion.com

    Source : http://www.islamhouse.com/p/354862

    Download :ക്രൈസ്തവ ദൈവ സങ്കല്‍പം ഒരു മിഥ്യ

  • സകാത്തും അവകാശികളുംഇസ്ലാമിലെ പഞ്ച സ്തംഭങ്ങളില്‍ ഓന്നായ സകാത്തിനെ കുറിച്ചും അതു നിര്‍ബന്ധമാകുന്നതെപ്പോഴെന്നും ആര്‍ക്കെല്ലാം എപ്പോള്‍ എങ്ങിനെയാണ്‌ സകാത്ത്‌ നല്‍കേണ്ടത്‌ എന്നും വിവരിക്കുന്നു. സകാത്ത്‌ നല്‍കിയാലുള്ള മഹത്തായ നേട്ടത്തെ കുറിച്ചും അല്ലാത്ത പക്ഷം ഉണ്ടാകാന്‍ പോകുന്ന ശിക്ഷയെ കുറിച്ചും വിവരിക്കുന്നു.

    എഴുതിയത് : സയ്യിദ്‌ സഹ്‌ഫര്‍ സ്വാദിഖ്‌

    പരിശോധകര് : മുഹമ്മദ് കബീര്‍ സലഫി

    Source : http://www.islamhouse.com/p/384451

    Download :സകാത്തും അവകാശികളും

  • പദാര്‍ത്ഥത്തിന്റെ പൊരുള്‍എന്താണ് പദാര്‍ത്ഥം? പദാര്‍ത്ഥലോകത്തെ വൈവിധ്യങ്ങള്‍ക്ക് കാരണമെന്താണ്? പ്രപഞ്ചത്തിന് സ്രഷ്ടാവുണ്ടെന്നാണോ അതല്ല ഇല്ലയെന്നാണോ പദാര്‍ത്ഥത്തെക്കുറിച്ച പുതിയ പഠനങ്ങള്‍ നമ്മെ കൊണ്ടു ചെന്നെത്തിക്കുന്നത്? ആറ്റത്തെയും ഉപ ആറ്റോമിക കണികകളെയും കുറിച്ച പുതിയ അറിവുകളെ ഖുര്‍ആനിന്റെ വെളിച്ചത്തില്‍ പഠനവിധേയമാക്കുന്ന കൃതി

    എഴുതിയത് : എം.മുഹമ്മദ്‌ അക്‌ബര്‍

    പരിശോധകര് : ഉദിനൂര്‍ മുഹമ്മദ്‌ കുഞ്ഞി

    Source : http://www.islamhouse.com/p/206605

    Download :പദാര്‍ത്ഥത്തിന്റെ പൊരുള്‍പദാര്‍ത്ഥത്തിന്റെ പൊരുള്‍