മലയാളം - സൂറ ഫലഖ് - വിശുദ്ധ ഖുര്‍ആന്‍
Choose the reader


മലയാളം

സൂറ ഫലഖ് - छंद संख्या 5
قُلْ أَعُوذُ بِرَبِّ الْفَلَقِ ( 1 ) ഫലഖ് - Ayaa 1
പറയുക: പുലരിയുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു.
مِن شَرِّ مَا خَلَقَ ( 2 ) ഫലഖ് - Ayaa 2
അവന്‍ സൃഷ്ടിച്ചുട്ടുള്ളവയുടെ കെടുതിയില്‍ നിന്ന്‌.
وَمِن شَرِّ غَاسِقٍ إِذَا وَقَبَ ( 3 ) ഫലഖ് - Ayaa 3
ഇരുളടയുമ്പോഴുള്ള രാത്രിയുടെ കെടുതിയില്‍നിന്നും.
وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ ( 4 ) ഫലഖ് - Ayaa 4
കെട്ടുകളില്‍ ഊതുന്ന സ്ത്രീകളുടെ കെടുതിയില്‍നിന്നും
وَمِن شَرِّ حَاسِدٍ إِذَا حَسَدَ ( 5 ) ഫലഖ് - Ayaa 5
അസൂയാലു അസൂയപ്പെടുമ്പോള്‍ അവന്‍റെ കെടുതിയില്‍നിന്നും.

പുസ്തകങ്ങള്

  • പൈശാചിക കാല്‍പാടുകള്‍മനുഷ്യന്റെ കഠിന ശത്രുവാണ് പിശാച്‌. ദൈവ ദാസന്മാരെ പിശാച്‌ സ്വീകരിക്കുന്ന തന്ത്രങ്ങളും അടവുകളും അതിനവന്‍ ഉപയോഗിക്കുന്ന ചില ശൈലികളും അതോടൊപ്പം പൈശാചിക തന്ത്രങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ആവശ്യമായ 21 ദൈവീക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഖുര്‍ ആനിന്റെയും നബിചര്യയുടെയും അടിസ്ഥാനത്തില്‍ ഇതില്‍ വിശദീകരിച്ചിരിക്കുന്നു.

    എഴുതിയത് : ദാറുവറഖാത്തുല്‍ ഇല്‍മിയ്യ- വൈഞ്ജാനിക വിഭാഗം

    പരിശോധകര് : അബ്ദുറസാക്‌ സ്വലാഹി

    പരിഭാഷകര് : മുഹമ്മദ് കുട്ടി അബൂബക്കര്‍

    പ്രസാധകര് : ദാറു വറഖാത്തുല്‍ ഇല്‍മിയ്യ- പ്രിന്‍റിംഗ് ആന്‍റ് പബ്ലിഷിംഗ്

    Source : http://www.islamhouse.com/p/364630

    Download :പൈശാചിക കാല്‍പാടുകള്‍

  • പരിണാമവാദം മ്യൂസിയത്തിലേക്ക്‌സത്യത്തെ മൂടിവെയ്ക്കാന്‍ ഒട്ടേറെ കുത്സിതവും വഞ്ചനാ ത്മക വുമായ പരിശ്രമം നടന്ന ഒരു വേദിയായി പരിണാമവാദത്തെ പഠനവിധേയമാക്കു ആര്ക്കും തിരിച്ചറിയാവുന്നതാണ്‌. ഊഹാപോഹങ്ങളും കല്പിവത കഥനങ്ങളും നിറഞ്ഞ ഒന്നിനെ ശാസ്ത്രം എന്ന്‌ വിശേഷിപ്പിക്കുന്നതു തന്നെ എത്രകണ്ട്‌ ഉചിതമെ്ന്ന് ആലോചിക്കുക. ദൈവീകതയെ കൂടുതല്‍ പ്രസക്തമാക്കു ഈ രംഗത്തെ ശാസ്ത്രപുരോഗതികളെ ജനങ്ങളിലേക്കെത്തിക്കേണ്ടത്‌ ഒരു സത്യവിശ്വാസിയുടെ ബാധ്യതയാണെന്ന് മനസ്സിലാക്കുന്നതിനാല്‍ പരിണാമവാദവുമായി ബന്ധപ്പെട്ട ചില ശാസ്ത്രീയ വെളിപ്പെടുത്തലുകള്‍ സംക്ഷിപ്തമായി പ്രതിപാദിക്കുകയാണ്‌ ഈ പുസ്തകത്തില്‍.

    പരിശോധകര് : സുഫ്‌യാന്‍ അബ്ദുസ്സലാം

    Source : http://www.islamhouse.com/p/264821

    Download :പരിണാമവാദം മ്യൂസിയത്തിലേക്ക്‌

  • മുതലാളിത്തം, മതം, മാര്‍ക്സിസം.മനുഷ്യ നിര്‍മ്മിത ഇസങ്ങളുടെ പരാജയം വ്യക്തമാക്കുന്നതോടൊപ്പം മാനവ മോചനത്തിന്റെ ഒരേ ഒരു മാര്‍ഗം ഇസ്ലാം മാത്രമാണ്‌ എന്നും വിശധീകരിക്കുന്നു

    എഴുതിയത് : എം.മുഹമ്മദ്‌ അക്‌ബര്‍

    പരിശോധകര് : സുഫ്‌യാന്‍ അബ്ദുസ്സലാം

    പ്രസാധകര് : നിച്ച്‌ ഓഫ്‌ ട്രൂത്ത്‌, കേരള

    Source : http://www.islamhouse.com/p/2346

    Download :മുതലാളിത്തം, മതം, മാര്‍ക്സിസം.

  • എന്തു കൊണ്ട് ഇസ്ലാം?പ്രപഞ്ച സ്രഷ്ടാവിനെ സംബന്ധിച്ച വിശ്വാസങ്ങളും വീക്ഷണങ്ങളും മനുഷ്യര്ക്കിനടയില്‍ വിഭിന്നമാണ്‌. വിശുദ്ധ ഖുര്ആളനാണ്‌ യഥാര്ത്ഥ ദൈവത്തെ പരിചയപ്പെടുത്തുന്നത്‌. കേവലം ഒരു ശക്തിയോ, നിര്ഗുിണ പരമാത്മാവോ, സന്താനങ്ങളുള്ള പിതാവോ അല്ല മനുഷ്യന്‍ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യേണ്ട സ്രഷ്ടാവ്‌. പ്രപഞ്ചാതീതനും, നിയന്താവും, സാക്ഷാല്‍ ആര്യധ്യനുമാണ്‌ അല്ലാഹു. ആസ്തികന്നും നാസ്തികന്നും ബഹുദൈവാരാധകന്നും അല്ലാഹുവിനെ സംബന്ധിച്ചുള്ള കൃത്യവും പ്രാമാണികവുമായ ധാരണകള്‍ നല്കുിന്ന കനപ്പെട്ട കൃതിയാണ്‌ നിങ്ങള്‍ വായിക്കാനിരിക്കുന്നത്‌. മധ്യസ്ഥന്മാരില്ലാതെത്തന്നെ സൃഷ്ടികള്ക്കു മുഴുവന്‍ ആശ്രയിക്കാനാകുന്ന അല്ലാഹുവിനെ ഇസ്ലാമില്‍ നിങ്ങള്ക്കുന കണ്ടെത്താനാകും എന്ന് ഈ കൃതി നിങ്ങളെ ബോധ്യപ്പെടുത്തുമെന്നതില്‍ സംശയമില്ല.

    എഴുതിയത് : അബ്ദുല്‍ റഹ്‌മാന്‍ അല്‍-ശീഹ

    പരിഭാഷകര് : മുഹമ്മദ്‌ കുട്ടി കടന്നമണ്ണ

    പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - റബ്’വ

    Source : http://www.islamhouse.com/p/350669

    Download :എന്തു കൊണ്ട് ഇസ്ലാം?

  • അല്ലാഹുവിനെ ഏകനാക്കുകതൗഹീദ്‌, ശിര്‍ക്ക്‌, തൗഹീദിന്റെ ഇനങ്ങള്‍, ആരാധനകളുടെ ഇനങ്ങള്‍ തുടങ്ങി ഒരു മുസ്ലിം നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട വിഷയങ്ങള്‍ വളരെ ലളിതമായി പ്രതിപാദിക്കുന്ന കൃതി.

    എഴുതിയത് : സുലൈമാന്‍ നദ്’വി - സുലൈമാന്‍ നദ്,വി

    പരിശോധകര് : ഡോ: മുഹമ്മദ്‌ അശ്‌റഫ്‌ മലൈബാരി

    പ്രസാധകര് : കോഓപ്പറേറ്റീവ് ഓഫീസ് ഫോര്‍ കാള്‍ ആന്‍റ് ഗൈഡന്‍സ്-മക്ക

    Source : http://www.islamhouse.com/p/354854

    Download :അല്ലാഹുവിനെ ഏകനാക്കുക